പഠനത്തില്‍ എന്നും മിടുക്കനായിരുന്നു മുഹമ്മദ് ഇബ്രാഹിം. ചെറുപ്പം മുതല്‍ ഡോക്ടറാകാനായിരുന്നു ആഗ്രഹം. 98 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായി. ആദ്യശ്രമത്തില്‍ത്ത നീറ്റില്‍ മികച്ച റാങ്ക്. ലക്ഷ്വദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതോടെ വലിയൊരു സ്വപ്നം കൈപ്പിടിയിലൊതുക്കാനാണ് ലക്ഷ്വദീപില്‍ നിന്ന് ആലപ്പുഴയിലേക്ക് ജീവിതം പറിച്ചുനട്ടത്. പെട്ടെന്ന് എല്ലാവരോടും സൗഹൃദത്തിലാകുന്ന മുഹമ്മദിന് പുതിയ കലാലയം ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ വിധി അപകടത്തിന്‍റെ രൂപത്തില്‍ വന്നപ്പോള്‍ വൈദ്യപരിശീലനം നടത്തേണ്ടിരുന്ന ആശുപത്രിയില്‍ ചേതനയറ്റ ശരീരമായി കൂട്ടുകാര്‍ക്കൊപ്പം മുഹമ്മദും. Read More : വൈദ്യപരിശീലനം നടത്തേണ്ടിരുന്ന ആശുപത്രിയില്‍ ജീവനറ്റ ശരീരങ്ങളായി അവര്‍ ; കണ്ണീര്‍
ഇന്നലെ രാത്രി ഒൻപതരയോടെ കളർകോട് ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കാണ് അപകടമുണ്ടായത്. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലായി. കാറിലുണ്ടായിരുന്ന 11 വിദ്യാര്‍ഥികളില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെനില ഗുരുതരം. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍, പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദീപു വല്‍സന്‍, ആലപ്പുഴ കാവാലം കരിങ്കുഴിക്കല്‍ ആയുഷ് ഷാജി, കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്.