മഴ തുടങ്ങിയാല്‍ കലക്ടര്‍മാരുടെ ഫെയ്സ്ബുക്ക് പേജുകളില്‍ കമന്‍റ് പൂരമാണ്. അവധി ആവശ്യപ്പെടുന്നവരും ‘മറ്റ് ജില്ലകള്‍ അവധി പ്രഖ്യാപിച്ചു സാറ് നോക്ക്’ എന്നുപറയുന്നവരുമെല്ലാമുണ്ട്. അങ്ങനെ എറണാകുളം കലക്ടറുടെ പേജില്‍ വന്ന ഒരു കുറിപ്പ് വൈറലായി. ‘ഒരു വീടിന്‍റെ കലക്ടര്‍’ എന്നാണ് കമന്‍റിട്ടയാള്‍ സ്വയം വിശേഷിപ്പിച്ചത്. ‘എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞാൻ എന്‍റെ മകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു, എന്ന് എന്‍റെ വീടിന്റെ കലക്ടർ’ എന്നാണ് കമന്‍റ്. കളക്ടര്‍ സാറേ, ആ ജനാല തുറന്ന് നോക്ക് , മഴ കാണും എന്നും കമന്‍റുകളുണ്ട്. Read More : കനത്ത മഴ; നാല് ജില്ലകളില്‍ ഇന്ന് അവധി
അതേസമയം വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റെയും അതിര്‍ത്തിമേഖലയിലൂടെ അറബിക്കടലിലേക്ക് കടക്കും. വടക്കന്‍കേരളം മുതല്‍ ഗോവ വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തു നിന്ന് ഇന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കറഞ്ഞേക്കും.