അകാലത്തില്‍ വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായിരുന്നു.  കൃത്യമായ നിലപാടുകള്‍ പറഞ്ഞ ലക്ഷ്മിയ്ക്കു മികച്ച പിന്തുണയായിരുന്നു കാഴ്ചക്കാരില്‍ നിന്നും ലഭിച്ചത്. ഇതിനിടെ ബാലഭാസ്കറിനൊപ്പമുള്ള ഓര്‍മചിത്രങ്ങള്‍ പങ്കിട്ട സംഗീതസംവിധായകന്‍ ഇഷാന്‍ ദേവിനു നേരെ സൈബര്‍ ആക്രമണമുണ്ടായി.  

ലക്ഷ്മിയെ പിന്തുണച്ചെത്തിയ ഇഷാനെയാണ് ഒരു വിഭാഗം വിമർശിച്ചത്. ‘എത്ര കിട്ടി? സ്വർണം ആയാണോ അതോ ക്യാഷ് ആയാണോ?’ എന്നു പരിഹാസ രൂപേണ ചോദിച്ച ഒരാളോട് രൂക്ഷമായിത്തന്നെ ഇഷാൻ ദേവ് പ്രതികരിച്ചു. ‘തങ്കം, തനി തങ്കമായ ബാലു അണ്ണനേം അയാളെ ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാത്ത ഭാര്യയെയും. മനസ്സിലാക്കാൻ മനുഷ്യനായാൽ മാത്രം മതിയാകും’, എന്നാണ് ഇഷാൻ ദേവ് മറുപടിയായി കുറിച്ചത്. 

ലക്ഷ്മിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഇഷാന്റെ ഭാര്യ ജീനയും രംഗത്തെത്തിയിരുന്നു.