സ്പാനറും ഗിയർ ലിവറും ചെയിനും ചേർത്ത് വെച്ച മേശ, സ്കൂട്ടർ കൊണ്ടൊരു സോഫ, ടയറുകൾ ചേർത്തൊരുക്കിയ ഷോക്കേസ്. വാഹനങ്ങളുടെ സ്പെയർപാർട്സുകൾ പുനരുപയോഗിച്ച് അകത്തളം ഒരുക്കിയ ഒരു വീട്ടിലെ കാഴ്ചയാണ് ഇതൊക്കെ. മെക്കാനിക്കായ മാവേലിക്കര കരിമുളയ്ക്കൽ സ്വദേശി വിജേഷിന്‍റെ വീട്ടിലേക്കൊന്നു പോയ് വരാം. 650 ചതുരശ്രയടി വിസ്തീർണത്തിൽ ഏഴര ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച വീടിന്‍റെ ഗൃഹപ്രവേശം കഴിഞ്ഞ ആഴ്ചയായിരുന്നു.
രണ്ടു കിടപ്പുമുറിയും സ്വീകരണ മുറിയും ഓപ്പൺ കിച്ചണും ബാത്റൂമും ചേർന്നതാണ് വീട്. പഴയതിനെ ചേർത്തുപിടിക്കുന്ന പുത്തൻ ടെക്നോളജി അടുക്കളയിലും ഉണ്ട്. പുത്തൻ കാഴ്ചകളിൽ നാട്ടുകാരും ഡബിൾ ഹാപ്പി. വീട്ടിൽ ഇനിയും വ്യത്യസ്ത വാഹന പരീക്ഷണങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് വിജേഷ്.