കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. അതിയായ സന്തോഷമെന്ന് കെ. ജയകുമാർ പ്രതികരിച്ചു.
മലയാളത്തിന് ഇത് അഭിമാന നിമിഷം. അന്തിമ പട്ടികയിൽ എത്തിയ ഒൻപത് കൃതികളിൽ നിന്നാണ് പിംഗള കേശിനി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനായി മൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. 2018 മുതൽ 2022 വരെയുള്ള കൃതികളാണ് പരിഗണിച്ചത്. അതിയായ സന്തോഷമെന്നും പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു എന്നും കെ.ജയകുമാർ
ആകെ 21 ഭാഷകളിലാണ് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്ത വർഷം മാർച്ച് എട്ടിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.