ഹുല ഹൂപ്പിൽ ചരിത്രസമയം കുറിച്ച് എട്ട് വയസ്സുകാരി റുമൈസ ഫാത്തിമയുടെ വിസ്മയ പ്രകടനം. വൈക്കം സത്യഗ്രഹ ഹാളിൽ നടത്തിയ പരിപാടിയിലൂടെയാണ് എട്ടുവയസ്സുകാരി വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.. തുടർച്ചയായി നാലരമണിക്കൂർ ഹൂലാ ഹൂപ്പ് ചെയ്താണ് നേട്ടം കൈവരിച്ചത്.
സമയം രാവിലെ 8 : 30... കൊടുങ്ങല്ലൂർ സ്വദേശിനിയായ എട്ടുവയസ്സുകാരി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചരിത്ര നേട്ടത്തിലേക്കുള്ള പ്രകടനത്തിന് തുടക്കമിട്ടു.. ഒരു മണിക്കൂർ കഴിഞ്ഞു രണ്ടുമണിക്കൂർ കഴിഞ്ഞു. എട്ടുവയസ്സുകാരിയുടെ ഹൂല ഹൂപ്പിലെ പ്രകടനം തുടർന്നു.. ഒടുവിൽ ഒരു മണിയോടെ സംഘാടകർ പരിപാടി അവസാനിപ്പിക്കുമ്പോഴും റുമൈസ ഫാത്തിമ തന്റെ പ്രകടനം നിർത്താൻ തയ്യാറല്ലായിരുന്നു .. നിലവിലെ റെക്കോർഡ് ആയ ഒരു മണിക്കൂർ 48 മിനിറ്റും ഭേദിച്ച് നാലര മണിക്കൂറിലാണ് റുമൈസ തന്റെ പ്രകടനം അവസാനിപ്പിച്ചത്
എഴുത്തും വായനയും നൃത്തവുമൊക്കെ ഹൂലാ ഹൂപ്പിനൊപ്പം ചെയ്യും. കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് റഫീക്കിന്‍റേയും സിനിയയുടെയും മകളായ റുമൈസ ഭാരതീയ വിദ്യമന്ദിറിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വൈക്കം നഗരസഭ മുൻ വൈസ് ചെയർമാനായിരുന്ന അബ്ദുൾ സലാം റാവുത്തറുടെ കൊച്ചുമകൾ കൂടിയായ റുമൈസ കേവലം രണ്ട് മാസത്തെ പരിശീലനം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.