ഡിസംബറാണ്,, തണുപ്പുകാലമാണ്.. ശൈത്യമെത്തിയതോടെ പ്രകൃതി പതിവിലും മനോഹരിയുമാണ്. കണ്ണൂരിലെ പശ്ചിമഘട്ട മലനിരകളില്‍ ചിത്രശലഭങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണിപ്പോള്‍. നൂറോ ഇരുന്നൂറോ അല്ല, ആയിരക്കണക്കിന് പൂമ്പാറ്റകളാണ് വിസ്മയം തീര്‍ക്കുന്നത്.
തണുപ്പിനൊപ്പം പച്ചപ്പിന് മേല്‍ വര്‍ണം വാരിവിതറുന്ന ശലഭങ്ങള്‍. ബ്രഹ്മിഗരി മലനിരകളില്‍ നിന്നാണ് ഈ മനോഹര കാഴ്ച. റോഡരികിലും പുഴയോരത്തുമെല്ലാം പൂമ്പാറ്റകള്‍.. പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ടവയാണിത്..
ശൈത്യകാലം പൂമ്പാറ്റകളുടെ ദേശാടനകാലം കൂടിയാണ്. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ പ്രധാനികളാണിക്കൂട്ടര്‍. നവംബർ മുതൽ ഫെബ്രുവരി വരെ ഇവയിങ്ങനെ നാടുചുറ്റും. എങ്ങോട്ടാണിവ കൂട്ടത്തോടെ പറക്കുന്നതെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. സഞ്ചാര രഹസ്യത്തെ കുറിച്ച് പഠിക്കാനാണ് ശലഭനിരീക്ഷകര്‍
തയാറെടുക്കുന്നത്