TOPICS COVERED

മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ 2 വിദ്യാർഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി , സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു കണ്ടെത്തിയത്. 

ഡോണൽ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും എത്തി കയത്തിൽ നിന്നും 50 മീറ്റർ താഴെനിന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഈ തിരച്ചിലിലാണ് അക്‌സയെ കണ്ടെത്തിയത്. രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. 

അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികൾ ഫോൺ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്നാണ് സൂചന. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും രാവിലെ പോയത്. 

ENGLISH SUMMARY:

Two Engineering Students Die in Waterfall Accident