വസ്ത്ര നിർമ്മാണ രംഗത്തെ പെൺതാരങ്ങളെ കാണാം. കോട്ടയം ജില്ലയിലെ തന്നെ മികച്ച സ്ത്രീ സംരംഭങ്ങളിൽ ഒന്നാണ് കുടുംബശ്രീയുടെ കിടങ്ങൂരിലെ അപ്പാരൽ പാർക്ക്. സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ മുതൽ ജില്ലയിലെ ആശുപത്രികളിലേക്കുള്ള ഗൗണുകളും ബെഡ് കവറുകളും വരെ നിർമ്മിക്കുന്നത് അപ്പാരൽ പാർക്കിലെ പെൺ താരങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിപ്രായം നേടി മുന്നേറുന്ന സംരംഭം കാണാം.