വ്യത്യസ്ത പഞ്ചാത്തലങ്ങളില്‍ നിറങ്ങള്‍ കൊണ്ട് സെല്‍ഫികള്‍ രചിച്ച് ചിത്രലോകത്ത് വേറിട്ട അനുഭവമാവുകയാണ് കോഴിക്കോട് വില്യാപ്പള്ളി സ്വദേശി സീറോ ബാബു. ചിത്രകാരനാകാന്‍ വേണ്ടി ഹെഡ്മാസ്റ്റര്‍ പദവിയില്‍ നിന്നും രാജിവെച്ച് വന്ന കലാക്കാരന്‍ തന്‍റെ പ്രിയപ്പെട്ട 20 ചിത്രങ്ങള്‍ കൊണ്ടൊരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
സ്വന്തം അനുഭവങ്ങള്‍ പകര്‍ത്താന്‍ ഏറ്റവും എളുപ്പമായ വഴി സീറോ ബാബുവിന് തന്നെ തന്നെ പകര്‍ത്തുക എന്നതാണ്. അകിരാ കുറസോവയുടെ സിനിമയിലെ കള്ളകുറുക്കന്‍ മാരുടെ കല്ല്യാണം ഒളിഞ്ഞു നോക്കുന്ന ആ കൊച്ചു കുട്ടിയും നാഗകളത്തിനുള്ളില്‍ പതറി ഇരിക്കുന്ന യുവാവും ഒരേ ചിത്രക്കാരനാണ്. തന്‍റെ പേരിനൊപ്പമുള്ള ഒ എന്ന ഇനീഷ്യലിനെ സീറോ വലുപ്പത്തിലേക്ക് വളര്‍ത്തിയ കലാക്കാരന്‍ ആദ്യ കൊച്ചിബാനാലെയില്‍ സാന്നിദ്യം അറിയിച്ചുകൊണ്ടാണ് കലാലോകത്ത് മേല്‍ വിലാസം കുറിച്ചത്.
മാഹി കലാലോകത്ത് നിന്ന് എം.വി ദേവന്‍റെ ശിക്ഷ്യനായിട്ടായിരുന്നു അരങ്ങേറ്റം. പറമ്പില്‍ എല്‍ പി സ്കീളില്‍ പ്രധാന ്ധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ ചിത്രകാരനായി . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അക്രിലിക് പെയിന്‍റില്‍ തീര്‍ത്ത 20 എണ്ണപ്പെട്ട ചിത്രങ്ങള്‍ വടകര കചിക ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിന് വെച്ചത്. വെത്യസ്തമായൊരു കാഴ്ച്ചാനുഭവത്തിനായി നിരവധിപേര്‍ പ്രദര്‍ശന വേദിയിലേക്ക് ഒഴുകി എത്തു