സ്‌കോട്ട്ലൻഡില്‍ അവധിയാഘോഷിച്ച് പി സരിനും കുടുംബവും. സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിനാണ് സരിനും മകള്‍ക്കും ഒപ്പം സ്‌കോട്ട്ലൻഡ് സന്ദര്‍ശിക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. പച്ച പരിഷ്‌ക്കാരി എന്ന പാട്ടിന്‍റെ പശ്ചാത്തലത്തിലാണ് സരിനും മകളും സൗമ്യയും ഉള്ള വിഡിയോ ഇട്ടിരിക്കുന്നത്. ‘ഈ ക്രിസ്മസ് ന്യൂ ഇയർ ഞങ്ങൾ കാണാത്ത പുതിയ വഴികളിലൂടെ പുതിയ ആളുകൾക്കിടയിൽ. സ്‌കോട്ലൻഡ് ഗ്ലാസ്ഗോയിലെ ഒരു അടിപൊളി സ്ട്രീറ്റ്’, എന്നാണ് കുറിപ്പിട്ടിരിക്കുന്നത്.
എംഎല്‍എ ഓഫീസ് സ്‌കോട്ട്ലൻഡിലേയ്ക്ക് മാറ്റിയോ?, ഷാഫിയുടെ ഓഫീസ് തപ്പി സ്‌കോട്ട്ലൻഡില്‍ ചെന്നോ?,രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മഹാ പ്രതിഭ, ഇതാണ് ഏറ്റവും നല്ലത് വെറുതെ കണ്ട് പാലക്കാട് പോയി മത്സരിക്കാൻ എന്തെങ്കിലും ആവശ്യമുണ്ടോ?, സരിനെ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ അവസരം നൽകിയ പാലക്കാട്ടുകാരോട് ചേച്ചി എന്നും കടപ്പെട്ടിരിക്കും എന്നിങ്ങനെ കമന്‍റ് പൂരമാണ് വിഡിയോയിക്ക്.