തിരുവനന്തപുരത്തെ ചരിത്രമുറങ്ങുന്ന ശ്രീമൂലവിലാസം സ്കൂള്‍ ഇത്തവണത്തെ കലോല്‍സവത്തിന്‍റെ ഭാരിച്ച റോളിലാണ്. കലോല്‍സവ സംഘാടക സമിതി ഓഫിസായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുക. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് സ്കൂള്‍ നൂറ്റാണ്ട് പഴക്കമുളള ഇംഗ്ലിഷ് മണിയും, മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായ അമ്പലവുമെല്ലാമായി കാഴ്ചവിരുന്നൊരുക്കുമെന്ന് പറയുകയാണ് എസ്എംവിയിലെ കലോല്‍സവ കൂട്ടുകാര്‍.