auto-kalolsavam

നാടെവിടെ ആണെങ്കിലും ഓട്ടോക്കാരെ പറ്റിയുള്ള സ്ഥിരം പരാതിയാണ് യാത്രക്കാരോട് അപമാര്യാദയായി പെരുമാറി, പൈസ കൂടുതൽ വാങ്ങി, മീറ്റർ ഇട്ടിട്ടില്ല തുടങ്ങിയവ. കലോത്സവത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ ഓട്ടോക്കാരോട് മൊടയാണോ എന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ ആണ്. 'ഞങ്ങൾക്ക് മൊട അല്ലന്നെ, ആരാ പറഞ്ഞത് മൊട ആണെന്ന്, ഓട്ടോയിൽ കയറുന്നവരോട് ഞങ്ങൾ മാന്യമായാണ് പെരുമാറുന്നത്. ചില യാത്രക്കാരും പ്രശ്നക്കാരാണ്. അവർ ഞങ്ങളോട് ഇങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതുപോലെ തിരിച്ചും പെരുമാറും '.    സാമ്പത്തിക പ്രതിസന്ധികൾ മുതൽ നിത്യേന കൂടുന്ന സാധങ്ങളുടെ വിലയെ പറ്റി വരെ തിരുവനന്തപുരത്തെ ഓട്ടോക്കാർ വാചാലരായി. ' ഞങ്ങൾ മീറ്റർ ഇട്ടാണ് ഓടുന്നത്, അതിൽ കാണിക്കുന്ന പൈസ പോലും തരാതെ വഴക്കടിക്കുന്നവരോട് ഞങ്ങളും അല്പം മൊട കാണിക്കും.,' ഓട്ടത്തിനിടെ രാജു ചേട്ടൻ പറഞ്ഞ വാക്കുകളാണിത്. തിരുവനന്തപുരത്തു മാന്യമായി ജീവിച്ചു പോവുന്നവരാണ് ഓട്ടോക്കാരെന്നും അവർ പറഞ്ഞു. യാത്രകൾക്ക് പൊതുജനം ഏറ്റവും അധികം ആശ്രയിക്കുന്നത് ഓട്ടോ ആയതുകൊണ്ട് തന്നെ അവരുടെ പെരുമാറ്റവും സൗഹാർദ്ദപരമാവണം എന്നാണ് യാത്രക്കാരുടെ അഭിപ്രായം.