നൂറ്റാണ്ടുകൾ പഴക്കമുള്ള അട്ടപ്പാടിയിലെ ചരിത്രശേഷിപ്പുകൾക്ക് കാവലായി നൂറിനോട് അടുക്കുന്ന രാമാത്താൾ. നെല്ലിപ്പതിയിലെ സ്വന്തം പുരയിടത്തിലെ വീരക്കല്ലുകളും നന്നങ്ങാടികളുമാണ് 93 വയസ്സുകാരി രാമാത്താൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നത്. വീരക്കല്ലുകൾക്ക് 300 മുതൽ 400 വർഷം വരെ പഴക്കമുണ്ടാകുമെന്ന് ഗവേഷകര്
അര നൂറ്റാണ്ട് മുൻപാണ് രാമാത്താളും ഭർത്താവ് വെള്ളബോയനും ഇവിടെ സ്ഥലം വാങ്ങിയത്. പവന് 100 രൂപ വിലയുണ്ടായിരുന്ന കാലത്ത് നാല് പവന്‍ മാല വിറ്റായിരുന്നു മൂന്നേക്കര്‍ മുപ്പത് സെന്‍റ് സ്ഥലം വാങ്ങിയതെന്ന് രാമാത്താൾ ഓർക്കുന്നു. കാട് വെട്ടി വെടിപ്പാക്കിയപ്പോൾ വീരക്കല്ലുകൾ കണ്ടു. നിലമുഴുതപ്പോൾ വലിയ നന്നങ്ങാടികളും ശ്രദ്ധയിൽപ്പെട്ടു. ചരിത്രശേഷിപ്പുകളാണെന്ന് മനസിലാക്കിയിട്ടല്ലെങ്കിലും അന്നു മുതൽ സംരക്ഷിക്കുന്നു. അമാവാസിക്കും വിശേഷ ദിവസങ്ങളിലും വീരക്കല്ലുകൾക്കരികിൽ തിരി കത്തിക്കും. മരിക്കുന്നതുവരെ അതു തുടരുമെന്ന് രാമാത്താൾ.
അട്ടപ്പാടിയുടെ പൗരാണികതയിലേക്ക് വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ ഗവേഷകൻ ഡോ.എ.ഡി.മണികണ്ഠൻ, ചരിത്രാന്വേഷി മാണി പറമ്പേട്ട് എന്നിവരാണ് തിരിച്ചറിഞ്ഞത്.
വീരക്കല്ലുകൾക്ക് 300 മുതൽ 400 വർഷം വരെ പഴക്കമുണ്ടാകും. നേരത്തെ ഡോ.എ.ഡി.മണികണ്ഠന്‍റെ പഠനങ്ങളില്‍
ആയിരം വർഷം മുൻപുണ്ടായിരുന്ന നാഗരികതയുടെ തെളിവുകൾ കിഴക്കൻ അട്ടപ്പാടിയില്‍ കണ്ടെത്തിയിരുന്നു.