മിമിക്രി വേദിയിൽ ഏറ്റവും കൂടുതൽ കണ്ടത് ആവർത്തന വിരസത. പിന്നെയും കലക്കിയത് ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ തന്നെ.
ബീറ്റ് ബോക്സ്, വൈക്കം വിജയലക്ഷ്മി, കാക്ക, കുയിൽ, ജനറേറ്റർ - അനുകരണങ്ങളിലെ ആവർത്തനം മിമിക്രി വേദിയിലെ കാണികളെ അനങ്ങാപ്പാറകളാക്കി. ഇതിനിടയിലും വയനാട് ദുരന്തത്തെ മിമിക്രിയിൽ എത്തിച്ച പിള്ളേർ ചുമ്മാ വേദിയെ ഇളക്കി. കാണികളുടെ മനസ് ഒന്നും ജഡ്ജ്സ് വായിച്ചെടുത്തില്ല. മൽസരിച്ച എല്ലാർക്കും കൊടുത്തു എ ഗ്രേഡ്. വിധികർത്താക്കളുടെ ഈ വിധിയോട് എല്ലാവരും പൊരുത്തപ്പെടുന്നില്ല.