ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ഹണിയെ അനുകൂലിച്ച് നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്നുള്ള ഹണിയുടെ ആദ്യ പോസ്റ്റില്‍ നിരവധി മോശം കമന്‍റുകള്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിന്‍റെ പേര് പറഞ്ഞുകൊണ്ട് കേസ് നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്നാണ് ഹണി റോസ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ നിരവധി പേരാണ് ഹണി റോസിനെ പിന്തുണയ്ക്കുന്നത്.
ഇതാണ് മാസ്സ് കോലമാസ്സ് എന്നാണ് ഒരു കമന്‍റ്. പിന്നല്ല 🔥💯😍😍😍ഹണി ചേച്ചി മുത്താണ്, പ്രതികരിക്കുമ്പോൾ ആളിന്‍റെ പേര് കൂടി പറഞ്ഞു ഇതുപോലെ പ്രതികരിക്കണം, പേര് പറഞ്ഞില്ലെന്നു കുറച്ചു പേർക്ക് വിഷമം ഉണ്ടായിരുന്നു.. അത് ഇപ്പോൾ ചങ്കൂറ്റത്തോടെ പറഞ്ഞിട്ടുണ്ട്... ഇനി എന്തെങ്കിലും?? എന്നിങ്ങനെയാണ് കമന്‍റുകള്‍.
അതോടൊപ്പം ബോബി ചെമ്മണ്ണൂരിന് പോസ്റ്റില്‍ വിമര്‍ശനവുമുണ്ട്. Bobyee..... Conquer the world with respect എന്നാണ് ഒരു കമന്‍റ്. നവകേരള ഞരമ്പന്മാർക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് അത്യാവശ്യമായിരുന്നു.ഈ കേസിൽ എങ്കിലും പ്രാഞ്ചിയേട്ടൻ അഴിക്കുള്ളിൽ കൊതുക് കടിയും കൊണ്ട് കിടക്കട്ടെ. പോലീസിന്റെ സൈബർ ക്ലിയറിങ്ങിന് അഭിനന്ദനങ്ങൾ 👍🏻, Comment box എന്താ വൃത്തി. ... 2 കേസ് വന്നപ്പോൾ എല്ലാത്തിൻ്റൻ്റെയും ധൈര്യം അങ്ങ് ചോർന്ന് പോയി എന്നിങ്ങനെയുമുണ്ട് കമന്‍റുകള്‍.