ഉദ്ഘാടന വേദി മുതല്‍ അഭിമുഖംവരെ, നാവില്‍ വിളയാടിയ വാക്കുകള്‍ തന്നൊണ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിന് വിനയായിരിക്കുന്നതും. വളഞ്ഞിട്ട് പിടിക്കുന്ന ആ വാക്കില്‍ കുരുങ്ങിയവരില്‍ ആബാലവൃദ്ധം ജനങ്ങളുമുണ്ട് . ചലച്ചിത്രതാരങ്ങളടക്കം ആ ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അഭിമുഖങ്ങളിലും പൊതുവേദികളിലും പലകുറി മലയാളി അത് കണ്ടു കേട്ടു.
ബോബി ചെമ്മണ്ണൂരിനെതിരെയുള്ള തന്‍റെ അനിഷ്ടവും വിയോജിപ്പും തുറന്നു പറഞ്ഞ് നടി ഹണി റോസ് രംഗത്ത് വന്നതിന് പിന്നാലെയാണ് ബോബിയും പരമാര്‍ശങ്ങള്‍ സൈബറിടം കുത്തിപൊക്കിയത്. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ തന്നെ‘കുന്തിദേവി’ എന്ന് ബോബി ചെമ്മണ്ണൂർ വിളിച്ചതിലുള്ള തന്റെ അനിഷ്ടം വേദിയിൽ വച്ച് പ്രകടിപ്പിക്കാതിരുന്നത് ഉദ്ഘാടനത്തിന് വിളിച്ചവരോടുള്ള ആദരവ് കാരണമാണെന്ന് ഹണി റോസ് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ കമന്റുകൾ പറയുന്നതും തന്റെ പേര് വലിച്ചിഴക്കുന്നതും തുടരുന്നതുകൊണ്ടു നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നും ഹണി റോസ് വ്യക്തമാക്കി.
അതേ സമയം ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.