2022 ഒക്ടോബര്‍ 25ന് പാറശ്ശാലയിലുണ്ടായ സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഷാരോൺ എന്ന ചെറുപ്പക്കാരനെ പെൺസുഹൃത്ത് കഷായത്തിൽ വിഷംകലർത്തി കൊലപ്പെടുത്തി എന്ന കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഒരുവര്‍ഷത്തോളം പ്രണയിച്ച് ഒടുവില്‍ ഗ്രീഷ്മയ്ക്ക് മറ്റൊരു യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ പലപ്പോഴായി നടത്തിയ ശ്രമമാണ് 2022 ഒക്ടോബര്‍ 14 ന് കഷായത്തില്‍ വിഷം നല്‍കിക്കൊണ്ട് ഗ്രീഷ്മ സാധിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടെങ്കിലും ഒടുവിൽ കഷായത്തിൽ വിഷംകലർത്തി നൽകി നടത്തിയ ശ്രമത്തിൽ ഷാരോൺ കൊല്ലപ്പെടുകയായിരുന്നു.
പഠിക്കാന്‍ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയ ഗ്രീഷ്മ ഹൊറര്‍ സിനിമയുടെ ആരാധികയാണ്. നൃത്തരംഗത്തും ഏറെ സജീവമായിരുന്ന ഗ്രീഷ്മ കോളേജിലും യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു.
പുതിയ വിവാഹ ആലോചന ആലോചന ഗ്രീഷ്മയ്ക്ക് വന്നതോടെയാണ് പ്രണയത്തിലായിരുന്ന ഷാരോണും ഗ്രീഷ്മയും തെറ്റുന്നത്. പലകാരണങ്ങള്‍ പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ നോക്കി. തന്റെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും അതുകൊണ്ട് നമുക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടെന്നുവരെ വിവാഹാലോചന വന്നസമയത്ത് ഗ്രീഷ്മ പറഞ്ഞുനോക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാതിരുന്ന ഷാരോണ്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന അറ്റകൈയിലേക്ക് ഗ്രീഷ്മയെത്തിയത്.