greeshma-all-mens

കഷായത്തിൽ വിഷം കലർത്തി നൽകി പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിക്ഷേകം നടത്താന്‍ ഓള്‍ കേരള മെൻസ് അസോസിയേഷൻ. നാളെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ രാവിലെ പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ആണ് ഉദ്ഘാടനം. 

അതേ സമയം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

ENGLISH SUMMARY:

The All Kerala Men's Association has announced plans to perform a milk abhishekam on the cutout of the judge who sentenced Greeshma case