manavalan-jail

TOPICS COVERED

വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളൻ റിമാൻഡിൽ. 10 മാസമായി ഒളിവിലായിരുന്ന മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് മണവാളന്‍ പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചിരുന്നു.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ പിടിയിലായത്. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ സുഹൃത്തുക്കള്‍ ജയിൽ കവാടത്തിൽ വിഡിയോ ചിത്രീകരിച്ചത്. 'ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും' എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്.  സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീല്‍സ് പ്രകടനം. പൊലീസ് വിലക്കിയിട്ടും വിഡിയൊ ചിത്രീകരണം തുടര്‍ന്നു.

അതേ സമയം വിയ്യൂർ ജയിൽ കവാടത്തിൽ യൂട്യൂബര്‍ മണവാളന്റെ, റീൽ ചിത്രീകരിച്ചയാളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തത്. നിലവിൽ റിമാൻഡിലായ യൂ ട്യുബര്‍ മണവാളന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ ജയിൽ കവാടത്തിലെ റീൽ പൊലീസ് കോടതിയില്‍ ഉപയോഗിക്കും.

ENGLISH SUMMARY:

YouTuber Manavalan mocked the police station visit, describing it as a "trip to Coorg" and commenting on the pleasant climate there.