റാണി ലക്ഷ്മീഭായിയെക്കുറിച്ച് കവിത എഴുതി, പുരസ്കാരത്തിന് പുറമേ റിപ്പബ്ലിക് ദിന പരേഡ് കാണുവാനുള്ള പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വണ്ടൂർ നടുവത്ത് സൈനിക് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി.ദേവദത്തന്‍. 25 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിലും, തുടർന്നു റിപ്പബ്ലിക് ദിന പരിപാടികളിലും പങ്കെടുക്കാനായി ദേവദത്തൻ അച്ഛന്‍ പി.പി.വിനോദിനൊപ്പം ഡൽഹിയിലേക്ക് പുറപ്പെട്ടു.
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായുള്ള വീർഗാഥാ പ്രൊജക്ട് 4.0 ( ഫോർ പോയിന്റ് ഒായിൽ
കവിത രചനയിലാണ് ദേവദത്തനെ തിരഞ്ഞെടുത്തത്.ഗാലൻറി അവാർഡ് ജേതാക്കളെക്കുറിച്ചോ റാണി ലക്ഷ്മീഭായിയെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചോ , ഭാരതത്തിൻറെ സ്വാതന്ത്ര്യസമരത്തിലെ ആദിവാസി പ്രക്ഷോഭങ്ങളെക്കുറിച്ചോ , 1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ ലേഖനം, പോസ്റ്റർ, കവിത, മൾട്ടിമീഡിയ പ്രസൻ്റേഷൻ എന്നീ 4 ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. രാജ്യത്തെ വിവിധ സിലബസുകളിലെ വിദ്യാലയങ്ങളിൽ നിന്നുമുള്ള മൂന്നാം ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായിരുന്നു മത്സരം. ആകെ 100 കുട്ടികളാണ് ദേശീയ തലത്തിൽ അവാർഡിന് അർഹരായത്. കേരളത്തിൽ നിന്ന് രണ്ടുപേർ . അതിൽ ഒരാളാണ് ഈ വണ്ടൂരുകാരൻ.
25ന് കേന്ദ്ര പ്രതിരോധ മന്ത്രാലയവും, വിദ്യാഭ്യാസവകുപ്പും സംയുക്തമായി അവാർഡ് നൽകും. തുടർന്ന് കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കരുളായി കെ.എം.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ P വിനോദിൻ്റെയും, വണ്ടൂർ വി.എം.സി.ജി.എച്ച്.എസ്.എസ്.അധ്യാപിക സീനയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണു P ദേവദത്തൻ.