santhosh-keezhatoor-fbpost-auto-drivers

ഓട്ടോക്കാര്‍ ചെറിയയാത്രയ്ക്ക് പോലും  അന്യായ കൂലിയാണ്  ഈടാക്കുന്നതെന്ന്  നടന്‍ സന്തോഷ് കീഴാറ്റൂര്‍. കൊച്ചി നഗരത്തില്‍ ഓട്ടോക്കാരില്‍ നിന്നുണ്ടായ അനുഭവമാണ്  സന്തോഷ് ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. വൈറ്റിലയില്‍ നിന്നും എം.ജി റോഡിലേക്ക്  ഓട്ടോയില്‍ സഞ്ചരിച്ചതിന് 450 രൂപ കൂലി വാങ്ങിയെന്നാണ് ആക്ഷേപം. എന്താണിത്ര കൂലിയെന്ന ചോദ്യത്തിന് പുച്ഛവും പരിഹാസവുമായിരുന്നത്രേ മറുപടി . ഇതേ ദൂരം എസി ഊബര്‍ ടാക്സിയില്‍ പോയപ്പോള്‍ ചെലവായത് 210 രൂപ മാത്രം.

നല്ല ചൂടുള്ള കാലാവസ്ഥയിലും ഓട്ടോ തൊഴിലാളികളെ ചേര്‍ത്തുപിടിക്കണം എന്ന് തോന്നിയതുകൊണ്ടാണ് യാത്രയ്ക്കായി  ഓട്ടോ തിരഞ്ഞെടുത്തതെന്നും കുറിപ്പില്‍ പറയുന്നു. 450 രൂപ കൂടുതലല്ലേ എന്ന താരത്തിന്‍റെ ചോദ്യത്തിന് സിനിമാക്കാരനല്ലെ, മരണ നടനല്ലെ എന്ന പരിഹാസ മറുപടിയാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നു ലഭിച്ചതെന്നും കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഞാൻ നിങ്ങളെ ചേർത്ത് പിടിക്കും.  മാന്യമായി പെരുമാറുന്ന ധാരാളം ഓട്ടോ തൊഴിലാളികൾ ഉണ്ടെന്നും പറഞ്ഞാണ് സന്തോഷിന്‍റെ കുറിപ്പ് അവസാനിക്കുന്നത്. 

പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ്  പ്രതികരണവുമായെത്തുന്നത്. മിക്ക ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥയെന്നും തങ്ങള്‍ക്കും ഇതുപോലെ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമന്‍റില്‍ പറയുന്നു. 

സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇന്നലെ വൈറ്റിലയിൽ നിന്നും 

MG റോഡിലേക്ക് Ac UBER കാറിൽ സഞ്ചരിച്ച എനിക്ക് 210 രൂപ. ഓട്ടോ തൊഴിലാളികളേയുംചേർക്ക് പിടിക്കണം എന്ന് തോന്നിയ കാരണം നല്ല ചൂട് കാലാവസ്ഥയിലും ഓട്ടോ പിടിച്ച് കയറിയ സ്ഥലത്ത് എത്തിയപ്പോൾ 450 രൂപ.

കൂടുതലല്ലെ എന്ന് ചോദിച്ചപ്പോൾ രൂക്ഷമായ നോട്ടവും സിനിമാക്കാരനല്ലെ  മരണ നടനല്ലെ എന്ന പരിഹാസ ചോദ്യവും?

........

ഞാൻ പേടിച്ചു പോയി മല്ലയ്യാ. UBER തന്നെ ശരണം

NB : എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഞാൻ നിങ്ങളെ ചേർത്ത് പിടിക്കും. മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികൾ ഉണ്ട്.