sai-arunima

ട്രാവല്‍ വ്ലോഗ് വിഡിയോകളിലൂടെ വൈറലായ താരമാണ് അരുണിമ ബാക്ക്പാക്കര്‍. നിരവധി ആരാധകരുള്ള അരുണിമ ഇപ്പോള്‍  സൈബറിടത്ത് വൈറലാണ്. അമേരിക്കയില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും രാത്രി 12 മണിയോടെ തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തായ ജോര്‍ജിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. മഴയത്ത് 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ പറഞ്ഞിരുന്നു. എന്നാല്‍ അരുണിമയെ ആരും ഇറക്കി വിട്ടിട്ടില്ലെന്നും സ്വയം ഇറങ്ങി പോയതാണെന്നും വെളിപ്പെടുത്തി വീട്ടുടമ ജോര്‍ജ് രംഗത്ത് വന്നിരുന്നു. 

ഇപ്പോഴിതാ അരുണിമയെ പരിചയപ്പെട്ടപ്പോൾ തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചിരിക്കുകയാണ് യുട്യൂബര്‍  സീക്രട്ട് ഏജന്റെന്ന സായ് ക‍ൃഷ്ണ. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ എക്സ്പോസ് ചെയ്ത അരുണിമയോട് തനിക്ക് യോ​ജിക്കാനാവില്ലെന്ന് പറഞ്ഞാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്. ‘നിങ്ങളെപ്പോലെ ലോകം കാണാത്തയാളല്ല താനെന്നും അരുണിമ പറയുന്നത് വിഡിയോയിൽ കേൾക്കാം. മാത്രമല്ല സംഭവം നടന്ന അന്നല്ല അരുണിമ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ചെയ്തത്. അതുപോലെ അരുണിമ ജോർജ് എന്ന വ്യക്തിയോട് ചെയ്തത് മോശം പ്രവൃത്തിയാണ്. അത്രയും ദിവസം അരുണിമയെ നല്ല രീതിയിലാണ് ജോർജ് എന്നയാൾ ട്രീറ്റ് ചെയ്തത്. സ്ഥലങ്ങൾ കാണാൻ അടക്കം അയാൾ ഒപ്പം പോയി, പക്ഷെ ഇപ്പോൾ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ അരുണിമ അയാളെ നാട്ടുകാർക്ക് കടിച്ച് കീറാൻ ഇട്ട് കൊടുത്തത് പോലെയായി’സായി പറയുന്നു. 

അരുണിമയെ ആദ്യമായി കണ്ട് പരിചയപ്പെട്ട അനുഭവവും സായ് ക‍ൃഷ്ണ പങ്കുവെച്ചു. ‘അരുണിമയെ ഞാൻ മലപ്പുറത്ത് വെച്ച് ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്, അന്ന് അരുണിമയ്ക്കൊപ്പം വേറൊരു ലേഡി കൂടി ഉണ്ടായിരുന്നു. വിഡിയോ കണ്ടിട്ടുള്ളതുകൊണ്ട് അരുണിമയെ പോയി പരിചയപ്പെട്ടു. സഹായം വേണോയെന്ന് ചോദിച്ചു. ഞങ്ങളുടെ നാട്ടിൽ കൂടി പോകുന്നത് കൊണ്ടാണ് ഹെൽപ്പ് വേണോയെന്ന് ചോദിച്ചത്. അപ്പോൾ പറഞ്ഞു. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകാൻ ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഒരു ലിഫ്റ്റ് തരാമോയെന്ന്.അങ്ങനെ ഞാൻ അവരെ വണ്ടിയിൽ കയറ്റി. അവർ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടം. പക്ഷെ അവർ കയറിയശേഷം കാറിനുള്ളിൽ മദ്യത്തിന്റെ ഭയങ്കര മണമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരു ബസ് കിട്ടുന്ന ഒരു ഏരിയയിൽ ഞാൻ‌ വൈകാതെ ഇറക്കി വിട്ടു. അവർ രണ്ടുപേരിൽ ആരാണ് മദ്യപിച്ചതെന്ന് അറിയില്ല. ചിലപ്പോൾ ഒരാളാകും അല്ലെങ്കിൽ രണ്ടുപേരുമാകും. എന്തായാലും ഭയങ്കര സ്മെല്ലായിരുന്നു. അടിച്ച് പിപ്പിരി ആയിരുന്നു. ഇത്രത്തോളം മദ്യപിച്ച് ട്രാവൽ‌ ചെയ്താൽ എന്താകും അവസ്ഥ എന്നൊക്കെ ഞാൻ അന്ന് സംസാരിക്കവെ സുഹൃത്തുമായി ഡിസ്കസ് ചെയ്തിരുന്നു’

ENGLISH SUMMARY:

Arunima Backpacker, known for her popular travel vlogs, is at the center of a heated online controversy after claiming she was thrown out of a house in the U.S. at midnight and left alone in the cold. She emotionally recounted being left on the road at 6°C while crying. However, the homeowner, George, denied the allegation, stating Arunima left on her own. Now, YouTuber Sai Krishna, also known as Secret Agent, has come forward with his experience, claiming Arunima smelled of alcohol and was behaving inappropriately when he met her, further fueling the ongoing debate