മമ്മൂട്ടി ചിത്രം ബസൂക്ക തിയറ്ററില്‍ പ്രദർശനം തുടരുകയാണ്. സിനിമയുടെ അവസാനത്തെ ഇരുപത് മിനിറ്റിലുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി മികച്ച അഭിപ്രായമാണ് ഉയരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഒരു വെളുത്ത ഡ്രെസ്സിൽ സ്വഗോടെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വലിയ കയ്യടികളാണ് ഈ ലുക്കിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ബസൂക്ക ഇതുവരെ 21 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3.25 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയ്ക്ക് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷൻ ലഭിച്ചത്. രണ്ടാം ദിവസം ബസൂക്ക 2.1 കോടി നേടിയപ്പോൾ മൂന്നാം ദിനത്തിൽ കളക്ഷൻ കുറഞ്ഞിരുന്നു. മൂന്നാം ദിവസം 1.85 കോടി രൂപ മാത്രമാണ് ബസൂക്കയ്ക്ക് നേടാൻ സാധിച്ചത്. നാലാം ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 1.01 കോടി രൂപയാണ് എന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.