ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

TOPICS COVERED

പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. 

മുണ്ടക്കയത്ത് സർക്കാർ ആശുപത്രി അനുവദിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് പിസി ജോർജ് പറഞ്ഞതാണ്  പൂഞ്ഞാര്‍ എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു.

എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ട് കിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോര്‍ജ്ജ് പറഞ്ഞു. സംഘാടകരെത്തി ഇരുവരെയും  അനുനയിപ്പിക്കുകയായിരുന്നു.

ENGLISH SUMMARY:

Conflict between Sebastian Kulathunkal and PC George