നാടിനെ ഞെട്ടിക്കുന്ന, ഇവരെക്കെ മനുഷ്യനാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരിയും പകയും വ്യക്തി വൈരാഗ്യങ്ങളും അടക്കം കാരണം പലത്. അവിടെ സ്വന്തം ചോരയെന്നോ, പെറ്റമ്മയെന്നോ നോട്ടമില്ലാ, രക്തത്തില്‍ കുളിക്കുന്ന കൊലപാതക സീരിസുകള്‍. ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല. 2025ലേക്ക് കടന്ന മലയാളിയുടെ മുൻപിൽ ക്രൂരകൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടക്കുന്നത്.
ഈ സാഹചര്യത്തില്‍ സമൂഹമാധ്യങ്ങളിലെ ചര്‍ച്ച സിനിമകളിലെ വൈലന്‍സും 2 കെ കിഡിസിന്‍റെ സ്വാധീനവുമാണ്. മാര്‍ക്കോ,പണി,മുറ, തുടങ്ങി സമീപകാലത്തിറങ്ങിയ സിനിമകളിലെ വൈലന്‍സ് കുട്ടികളില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് സൈബറിടത്തെ ചര്‍ച്ച. അടിയും ഇടിക്കുമപ്പുറം കത്തികുത്തും വെട്ടലും വെടിവയ്പ്പും സിനിമ കാണുന്ന കുട്ടികളെ സ്വാധിനിക്കുന്നുവെന്നും ഇവ ആക്രമണത്തിന് പ്രേരിപ്പിക്കുന്നും എന്നാണ് സൈബറിടത്തെ ചര്‍ച്ചകള്‍ പറഞ്ഞുവയ്ക്കുന്നത്.
മലയാളത്തിലെ ഏറ്റവും വയലൻസ് ഏറിയെ സിനിമയെന്ന വിശേഷണവുമായി എത്തിയ ‘മാർക്കോ’ കണ്ട് ഉത്തരേന്ത്യക്കാരൻ സൂരജ് പറഞ്ഞ കാര്യങ്ങള്‍ സൈബറിടത്ത് വൈറലായിരുന്നു. തീയറ്ററിൽ തൊട്ട് അടുത്തിരുന്ന സ്ത്രീ സിനിമയിലെ ക്രൂരത കണ്ടു സഹിക്കാനാകാതെ ഛർദിക്കുകയുണ്ടായി എന്നാണ് സൂരജ് പറഞ്ഞത്. അനിമലിനെക്കാളും, കില്ലിനെക്കാളും ഭീകരമായ ദൃശ്യങ്ങളാണ് മാർക്കോയിലേത് എന്ന് യുവാവ് കൂട്ടിച്ചേത്തു.