kerala-can

പ്രതിസന്ധികളോട് പൊരുതുന്നവര്‍ക്ക് കണ്ണൂര്‍ കൊട്ടിയൂരിലെ കര്‍ഷകനായ മാത്യു വേലിക്കകത്തിനെ കണ്ടുപഠിക്കാം. കാട്ടാന ആക്രമണത്തില്‍ മരണമുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയ ഈ എഴുപത്തിയാറുകാരന്‍ കാന്‍സറിന് മുന്നിലും തളരാതെ ജീവിയ്ക്കുകയാണ്. 

മാത്യു കാട്ടിത്തരുന്നത് 2019 ഡിസംബറില്‍ കാട്ടാന മസ്തകം കൊണ്ട് കുത്തി ഉടച്ചുകളഞ്ഞ സ്ഥലം. മരണം ഉറപ്പിച്ചിടത്തുനിന്ന് ഈ വയോധികന്‍ തിരിച്ചുവന്നതിന് പിന്നില്‍ ചികിത്സ മാത്രമല്ല, എന്തും നേരിടാനുള്ള കരുത്തുമുണ്ട്. ദീര്‍ഘനാള്‍ ആശുപത്രികളില്‍ തള്ളിനീക്കുന്നതിനിടെ വിധി മാത്യുവിനെ ശ്വാസകോശ കാന്‍സറിന്‍റെ രൂപത്തില്‍ പിടികൂടി. എന്തുവിധിയിതെന്ന് പരിതപിക്കാതെ അദ്ദേഹം കാന്‍സറിനെയും നേരിടാനുറച്ചു, പുഞ്ചിരിയോടെ.. ആ കരുത്തിലാണ് തന്‍റെ കശുവണ്ടിത്തൈ കൃഷിയുമായി ഇന്നും മുന്നോട്ടുപോകുന്നത്

ENGLISH SUMMARY:

Kannur’s Kottyoor farmer, 76-year-old Mathai Velikkakath, is an inspiration for those battling hardships. Having survived a near-fatal elephant attack, he continues to live with resilience even in the face of cancer.