മലയാള സിനിമയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതു വര്‍ഷം. തെന്നിന്ത്യന്‍ ഭാഷകളിലും മിന്നിത്തിളങ്ങിയ കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് എന്നും നോവാണ്. ചാലക്കുടിയില്‍ മണിയ്ക്കായി സ്മാരകം ഇനിയും ഉയര്‍ന്നിട്ടില്ല.
സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞു. അഭിനയം, ആലാപനം, സംഗീത സംവിധാനം, ഗാനരചന തുടങ്ങി വെള്ളിത്തിരയിലെ എല്ലാമായിരുന്നു മണി.
കലാഭവനില്‍ തുടങ്ങിയ യാത്ര പിന്നീട് വെള്ളിത്തിരയില്‍ എത്തിയതോടെ മലയാള സിനിമയ്ക്കു മികച്ച നടനെ കിട്ടി. തെന്നിന്ത്യന്‍ ഭാഷകളിലും മണിയുടെ പേര് വാനോളം ഉയര്‍ന്നു. നാടന്‍ പാട്ടുകളെ ജനകീയമാക്കിയ കലാകാരനായിരുന്നു മണി. സ്വന്തം ജീവിതത്തിലെ കണ്ണുനനയിക്കുന്ന സന്ദര്‍ഭങ്ങളെല്ലാം പാട്ടുകളിലൂടെ മണി പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചു. കലാഭവന്‍ മണിയുടെ സംഭാവനകള്‍ എക്കാലത്തും നിലനിര്‍ത്താനായിരുന്നു ചാലക്കുടിയില്‍ സ്മാരകം പ്രഖ്യാപിച്ചത്.