റോബോട്ടിക് ആനയെ നടയിരത്തി തിരുവനന്തപുരം പെരങ്കടവിള ക്ഷേത്രം. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയാണ് ദേവീദാസനെന്ന് പേരുള്ള യന്തിരന്‍ ആനയെ സംഭാവന ചെയ്തിരിക്കുന്നത്. മദം പൊട്ടുമെന്നോ വിരണ്ടോടുമെന്നോ ഭയക്കാതെ ഭക്തര്‍ക്കര്‍ക്കിനി ക്ഷേത്ര ദര്‍ശനം നടത്താം.
ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാലത്താണ് പെരുങ്കടവിള ശ്രീബാല ഭദ്രകാളി ക്ഷേത്രത്തില്‍ റോബോട്ടിക് ആനയെ നടയിരുത്തുന്നത്. 10 അടി പൊക്കവും 600 കിലോ ഭാരവുമുള്ള ഈ യന്ത്രയാനയ്ക്ക് ദേവീദാസന്‍ എന്ന് പേരുമിട്ടു. ഒറ്റനോട്ടത്തില്‍ ഒറിജിനലിനെ വെല്ലും. അത്രയ്ക്ക് തലയെടുപ്പാണ്. മെറ്റലും ഫൈബറും റബറും കൊണ്ട് നിര്‍മിച്ച ദേവീദാസന്‍റെ കണ്ണുകളും ചെവികളും തുമ്പിക്കൈയും വാലുമൊക്കെ വൈദ്യുതിയുടെ സഹായത്താല്‍ ചലിക്കും. നാലാളുകള്‍ക്ക് വരെ പുറത്ത് കയറാം.
ആനയുടെ നിര്‍മണം ചാലക്കുടിയിലെ ഫോര്‍ ഹാര്‍ടസ് ക്രിയേഷനാണ് നടത്തിയിരിക്കുന്നത്. ഇത് കൂടാതെ ഇരിഞ്ഞാടപ്പള്ളി ശ്രീകഷ്ണ സ്വാമി , തൃക്കയില്‍ മഹാദേവി തുടങ്ങിയ ക്ഷേത്രങ്ങളിലും പെറ്റ ഇന്ത്യ റോബോട്ടിക് ആനകളെ നല്‍കിയിട്ടുണ്ട്.