കണ്ണൂരിലെ ഒരു ദേവിയമ്മ പേരുപോലെ തന്നെ ആരോരുമില്ലാത്ത നിരവധി പേരുടെ ദേവിയായി മാറിയിട്ട് 26 വർഷം കഴിഞ്ഞു.
ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് പാവപ്പെട്ടവർക്കും ദേവിയമ്മ നല്‍കും. കുറ്റ്യാട്ടൂർ സ്വദേശിനിയായ ദേവിയമ്മ കണ്ണൂർ എത്തി ഭാഗ്യക്കുറി വിൽക്കാൻ തുടങ്ങിയിട്ട് 28 വർഷം കഴിഞ്ഞു. വലിയ സമ്പാദ്യമോ വീടോ ഇല്ലെങ്കിലും കഴിയുന്ന നാൾ വരെ ഇതേപോലെ തുടരാണ് ദേവി അമ്മയുടെ ആഗ്രഹം.