കൊടിക്കൂറ നിര്‍മാണത്തില്‍ കണ്ണൂരിന്‍റെ കരവിരുതുമായി അറുപതുകളിലും തയ്ക്കുകയാണ് പയ്യന്നൂരിലെ തണ്ട്രായി ഗോപി. ഉത്തര മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവക്കൊടിയേറ്റത്തിന് ഗോപിയുടെ കൊടിക്കൂറകളാണ് പാറിപ്പറക്കുന്നത്
വാനോളം ഉയരത്തില്‍ പാറിപ്പറക്കാനുള്ളവ നെയ്യുകയാണ് തണ്ട്രായി ഗോപി. അതിലൊരു ദൈവികതയുണ്ട് ഗോപിയ്ക്ക്. കണ്ണൂരിലേയും കാസര്‍കോട്ടെയും മിക്ക ക്ഷേത്രങ്ങളിലേക്കും കൊടിക്കൂറ തുന്നുന്നത് ഇദ്ദേഹമാണ്. പതിനാല് വര്‍ഷമായി കൊടിക്കൂറ നിര്‍മാണത്തില്‍ സജീവം
ക്ഷമയ്ക്കൊപ്പം കൈവിരലിലെ കഴിവും കൂടിയാകുമ്പോഴാണ് കൊടിക്കൂറ നിര്‍മാണം പൂര്‍ത്തിയാകുന്നത്. കൊടിക്കൂറകളെ കൂടാതെ ക്ഷേത്രോത്സവങ്ങള്‍ക്കുള്ള മേലടി, മുത്തുക്കുട, മേക്കട്ടി, മേലാപ്പ് തുടങ്ങിയവയും തണ്ട്രായി ഗോപി നിര്‍മിക്കുന്നുണ്ട്