രണ്ടു മണിക്കൂറിനുള്ളിൽ ഒരു നോവൽ പൂർത്തിയാക്കി പബ്ലിഷ് ചെയ്യാൻ കഴിയുമോ. അതെങ്ങനെ നടക്കും എന്നായിരിക്കുമല്ലേ സംശയം. എന്നാൽ കോട്ടയം സ്വദേശിയായ യുവാവ് സംഘടിപ്പിക്കുന്ന കലാസാഹിത്യ വർക്ക് ഷോപ്പുകളിൽ അതൊക്കെ വളരെ സിമ്പിളാണ്.. ആർക്കിട്ടെക്ട് വിവി ജോജോയുടെ കലയിലെ വേറിട്ട വഴികൾ.
ചിത്രങ്ങളിലൂടെയും ഒറിഗാമിയിലൂടെയും ഫോട്ടോകളിലൂടെയും കഥ പറയുന്ന നോവൽ അഥവാ മെറ്റഫിസിക്കൽ ഫിക്ഷൻ..ആമസോണിലൂടെ ഈ ബുക്കാക്കി ഇവ പ്രസിദ്ധീകരിക്കാൻ ആകെ വേണ്ടത് രണ്ടു മണിക്കൂർ.. ജീവിതത്തിരക്കുകളിലും കലയും സാഹിത്യത്തെയും സ്നേഹിക്കുന്നവരെ കൂട്ടിയിണക്കുകയാണ് വിവി ജോജോയുടെ വർക്ക് ഷോപ്പുകൾ.
വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർ ആദ്യ ഒരു മണിക്കൂറിൽ ആശയങ്ങൾ ചർച്ച ചെയ്യും.. രണ്ടാം മണിക്കൂറിൽ കലാസൃഷ്ടിയിലേക്ക്.. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിൽ തോന്നുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നതുമാണ് ഏറ്റവും ഉദാത്തമായ കലാസൃഷ്ടി എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.. കലിഡോസ്കോപ്പ് എന്ന പേരിലാണ് ഈ ബുക്ക് പബ്ലിഷ് ചെയ്തത്. വിവി ജോജോ മുൻപ് നാല് e ബുക്കുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.ചെന്നൈ SRM യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിവി ആർക്കിട്ടെക്ട് കൂടിയാണ്.