കോട്ടയം കുറവിലങ്ങാട് ലഹരിക്ക് അടിമയായ യുവാവ് മറ്റൊരാളെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് പ്രകോപനമൊന്നുമില്ലാതെ ആക്രമിച്ചത്. കല്ലേലിൽ ജോൺസൺ ആണ് കിണറ്റിൽ വീണത്.
ഇന്നലെ രാത്രിയിലാണ് നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിൻ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചത്.. കിണറിനോട് ചേർന്ന് നിൽക്കുകയായിരുന്ന ജോൺസണെ തള്ളി കിണറ്റിലേക്കിട്ടു. ജോൺസൺ കിണറ്റിൽ കിടന്ന് ബഹളം വച്ചതോടെയാണ് നാട്ടുകാർ ഓടിക്കൂടിയത്.. നാട്ടുകാർ തന്നെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി. ഒടുവിൽ ജോൺസണെ പുറത്തെത്തിച്ചു..
ജോൺസനെ തള്ളി കിണറ്റിലിട്ടശേഷം ജിതിൻ ഓടിരക്ഷപ്പെട്ടു.. പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്ന് മരങ്ങാട്ടുപള്ളി പൊലീസ് പറഞ്ഞു. ജോൺസന്റെ പരാതിയിൽ മരങ്ങാട്ടുപള്ളി പൊലീസ് കേസെടുത്തിട്ടുണ്ട് .ഒട്ടേറെ കഞ്ചാവ് ലഹരി കേസുകളിൽ പ്രതിയാണ് അക്രമം കാണിച്ച ജിതിൻ.