daialisis-centre

TOPICS COVERED

തൃശൂർ കോതകുളത്ത് സൗജന്യ ഡയാലിസിസ് സെന്‍റര്‍ വരുന്നു. വലപ്പാട് സി.പി. മുഹമ്മദ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ് സെന്‍ററിന് തറക്കല്ലിട്ടത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ശിലാസ്ഥാപനം നിർവഹിച്ചു. 

കോതകുളം ബീച്ച് വട്ടപ്പരത്തി സി.പി ജംക്ഷനിലാണ് സൗജന്യ ഡയാലിസിസ് സെന്‍റര്‍ വരുന്നത്. പ്രതിദിനം മുപ്പതു പേർക്ക് ഡയാലിസിസ് നടത്താം. ഫിസിയോ തെറാപ്പി, കൗൺസലിങ്ങ് സെന്‍ററും ഇതോടൊപ്പം നിർമിക്കുന്നുണ്ട്. തറക്കല്ലിടൽ കർമ്മം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. എല്ലാ സേവനങ്ങളും സൗജന്യമാണെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് പറഞ്ഞു.

നിർധനരായ വൃക്ക രോഗികൾക്ക് സഹായം നൽകാൻ ഉദേശിച്ചാണ് സെന്‍റര്‍ പണിയുന്നത്. ചടങ്ങിൽ നാട്ടിക എം.എല്‍.എ സി സി മുകുന്ദൻ അധ്യക്ഷനായിരുന്നു. കല്യാൺ സിൽക്സ് ഉടമ ടി.എസ്. പട്ടാഭിരാമൻ മുഖ്യാതിഥിയായിരുന്നു.

ENGLISH SUMMARY:

Free Dialysis Center to be Established in Kothakulam, Thrissur