veena-delhi

TOPICS COVERED

ആശാപ്രവർത്തകരുടെ നിരാഹാര സമരത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലെത്തി. ക്യൂബൻ ഉപപ്രധാനമന്ത്രിയെയും സംഘത്തെയും കാണലാണ് മുൻകൂട്ടി നിശ്ചയിച്ച പരിപാടി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായില്ലെങ്കിൽ നിവേദനം നൽകുമെന്നും സമരത്തിൽ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും വീണ ജോർജ് വിശദീകരിച്ചു.

ആശ പ്രവർത്തകരുടെ നിരാഹാര സമരം തുടങ്ങുന്ന ദിവസമാണ് തിരുവനന്തപുരത്തുനിന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലെത്തിയത്. ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടസാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയോട് വിഷയം ഉന്നയിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്നലെമാത്രമാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. പാർലമെന്റ് സമ്മേളനവും നടക്കുന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല. ആശമാരുടെ സമരത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആവർത്തിച്ചു. 

ENGLISH SUMMARY:

As ASHA workers continue their hunger strike, Kerala Health Minister Veena George traveled to Delhi for a pre-scheduled meeting with the Cuban Deputy PM. She clarified that the state government has done everything possible and will submit a petition if the Union Health Minister is unavailable. The opposition criticized the timing of her visit.