കാന്‍സര്‍ ബാധയിലും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി രോഗത്തെ കീഴടക്കിയിരിക്കുകയാണ് പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി ഷേളി. വിശ്രമിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടും കര്‍മനിരതയായി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ച പ്രസിഡന്‍റ്ണ്. രോഗത്തെ ചിരിച്ച് തോല്‍പ്പിച്ച ഷേളി കരഞ്ഞ് തുടങ്ങുന്ന പലരെയും കരയാതെ പൊരുതാന്‍ പഠിപ്പിക്കുകയാണ്.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ചുമതലയിലിരിക്കുമ്പോഴാണ് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് ചികില്‍സയ്ക്കൊപ്പം പൊതുപ്രവര്‍ത്തനവും മരുന്നാക്കി
ചികില്‍സ തുടങ്ങാനെടുത്ത സമയത്തെ ഇടവേളയല്ലാതെ ഷേളി വീട്ടിലിരുന്നില്ല. കാന്‍സറിനെ കീഴ് പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലും നേട്ടങ്ങളുടെ പടവുകള്‍ കയറുകയായിരുന്നു ഷേളി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാനതല പുരസ്കാരങ്ങളും ഷേളിയുടെ കാലഘട്ടത്തില്‍ കുഴല്‍മന്ദത്തെ തേടിയെത്തി. പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ സാധാരണക്കാര്‍ക്ക് സഹായവുമായി എന്നും ഷേളിയുണ്ട്.