കൊരട്ടിയിൽ പുലിയുടെ പരക്കം പാച്ചിൽ തുടരുന്നു. മതിൽക്കെട്ടിന് മുകളിൽ പുലിയെ കണ്ടതായി കർഷകൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടില്ല.
അഞ്ചു കാമറകളിൽ നിരീക്ഷണം തുടരുകയാണ്. കൂട് അറ്റകുറ്റപണിയ്ക്കു ശേഷം ഉടൻ സ്ഥാപിക്കും. കൊരട്ടി പഞ്ചായത്തിലെ മംഗലശേരി , ദേവമാത വാർഡുകളിലാണ് പുലിയുടെ പരക്കംപാച്ചിൽ. കൈതോല കാടും പൊന്തക്കാടുകളുമായി ഏക്കറു കണക്കിന് സ്ഥലങ്ങളുണ്ട്.
തെരുവു നായകളെ മാത്രമാണ് ഇതുവരെ പുലി പിടിച്ചത്. രാപകൽ വ്യത്യാസമില്ലാതെ പുലിയെ പേടിച്ച് കഴിയുകയാണ് നാട്ടുകാർ. നിലവിൽ ഇടം കൊരട്ടി ദേശീയപാതയുടെ അടുത്താണ് പുലി കറങ്ങുന്നത്