ഖുർആന്‍റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുകയാണ് കാസർകോട് സീതാംഗോളിയിലെ ബദ്റുന്നീസ എന്ന വീട്ടമ്മ. കലിഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും അതിനെ വെല്ലുന്ന കയ്യെഴുത്തിലൂടെയാണ് ലക്ഷ്യം പൂർത്തീയാക്കിയത്.
ഖുർആനിലെ 114 അധ്യായങ്ങളും പകർത്തിയെഴുതിയിരിക്കുകയാണ് ബദ്റുന്നീസ. കലിഗ്രാഫി പേന ഉപയോഗിച്ച് അച്ചടിയെ വെല്ലുന്ന തരത്തിലുള്ള എഴുത്ത്.
ദിവസവും 4 മണിക്കൂറോളം എഴുത്തിനായി നീക്കിവെച്ചു. 2024 ജനുവരിയിൽ തുടങ്ങിയ പകർത്തിയെഴുത്ത് രണ്ട് മാസം മുൻപാണ് പൂർത്തിയാക്കി. ചിത്രരചന പഠിച്ചിട്ടില്ല. എന്നാൽ ഖുർആന്റെ പുറംചട്ടയും ബദ്റുന്നീസ വരച്ചെടുത്തു. ഉംറയ്ക്ക് പോയപ്പോൾ വാങ്ങിയ ഖുർആന്റെ നോക്കിയായിരുന്നു എഴുത്ത്. കയ്യെഴുത്ത്പ്രതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തയ്യാറാക്കി നൽകുന്ന തിരക്കിലാണ് ഈ വീട്ടമ്മ.