dyfi-home

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡിവൈഎഫ്ഐ 100 വീടുകൾ നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാർച്ച് 24ന് ധാരണാ പത്രവും തുകയും മുഖ്യമന്ത്രിക്ക് കൈമാറും. 25 വീടുകൾ നൽകുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം, എന്നാല്‍ കൂടുതൽ സഹായം ലഭിച്ചെന്ന് വി.കെ സനോജ് അറിയിച്ചു. ഒരു വീടിന് 20 ലക്ഷം എന്ന നിലയിൽ 20 കോടി രൂപ ഡിവൈഎഫ്ഐ കൈമാറും. 20.44 കോടി രൂപ അക്കൗണ്ടിൽ വന്നു, രണ്ട് സ്ഥലങ്ങളിൽ ഭൂമി കൂടി ലഭിച്ചിട്ടുണ്ടെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോൺഗ്രസ് എംപിമാർ വയനാടിനായി ഫണ്ട് അനുവദിക്കാത്തത് കേരളാ വിരുദ്ധം. പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർ അഞ്ച് പൈസ നൽകിയില്ലെന്നും ടി.സിദ്ദീഖ് ആദ്യം സമരം നടത്തേണ്ടത് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന് മുന്നിലെന്നും സനോജ് ആരോപിച്ചു. 

ENGLISH SUMMARY:

VK Sanjose, the State Secretary of DYFI, announced that the organization will provide 100 houses to those affected by the Mundakkai disaster in Wayanad. Initially, 25 houses were planned, but after receiving additional support, the number has been increased. A memorandum of understanding (MoU) will be submitted to the Chief Minister on March 24. The total cost of these houses will be ₹20 crore, with each house valued at ₹20 lakh. Additionally, ₹20.44 crore has been received, and land has been acquired in two locations for the construction of the houses, as stated by DYFI leaders in a press conference.