കാല്‍നടയാത്രക്കാരുടെയും ബൈക്ക് യാത്രികരുടെയും പേടി സ്വപ്നമാണ് തെരുവ് നായ്ക്കള്‍. രാത്രി കൂട്ടാമായെത്തുന്ന നായ്ക്കള്‍ ആളുകളെ കടിച്ചുകീറി കൊന്ന വാര്‍ത്തകള്‍ നിരവധിയാണ്. കൊല്ലത്ത് പെട്ടിക്കടയ്ക്കകത്തേക്ക് പാഞ്ഞു കയറി ദേഹമാസകലം കടിച്ചുവലിച്ചു കീറിയ തെരുവുനായയെ മനസാന്നിദ്ധ്യമൊന്ന് കൊണ്ട് മാത്രം കീഴടക്കിയിരിക്കുകയാണ് ഒരു 83കാരനായ വയോധികന്‍.
കൊല്ലം എഴുകോണിലായിരുന്നു സംഭവം. മാറനാട് മണ്ണൂർകാവ് സ്വദേശി യോഹന്നാനാണ് പേവിഷ ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന തെരുവ് നായയെ മനസാന്നിദ്ധ്യം കൈവിടാതെ കീഴടക്കിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മണ്ണൂർക്കാവിൽ യോഹന്നാന്‍റെ കടയിലേക്ക് നായ ഓടിക്കയറി. രാവിലത്തെ ആഹാരം കഴിക്കാനായി ഇരിക്കുകയായിരുന്ന യോഹന്നാന് മുകളിലേക്ക് നായ ചാടിവീണു.
ആദ്യ കടിയേറ്റത് കാൽമുട്ടുകൾക്ക് മുകളിലാണ്. തടയാനുള്ള ശ്രമത്തിനിടെ ഇരു കൈപ്പത്തികളും കടിച്ചു പറിച്ചു. മുഖത്തും പരിക്കേറ്റു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിടാതിരുന്ന തെരുനായയെ വയോധികന്‍ സര്‍വ ശക്തിയുമെടുത്ത് കഴുത്ത് ഞെരിച്ചു.
മണ്ണൂർക്കാവില്‍ നിരവധിപേര്‍ക്ക് ഈ നായയുടെ കടിയേറ്റിരുന്നു. അതിന് ശേഷമാണ് നായ യോഹന്നാന്റെ കടയിലേക്ക് പാഞ്ഞെത്തിയത്. 5 വയസ് മാത്രമുള്ള ചരുവിള പുത്തൻവീട്ടിൽ ത്രിലോക്, വാഴപ്പള്ളിൽ പ്രദീപ് (49) എന്നിവരെ തെരുവ് നായ ഓടിച്ചിട്ടാണ് കടിച്ചത്.
നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ത്രിലോക് ഉയരമുള്ള കൈയാലയിൽ നിന്ന് താഴേക്ക് വീണു