മദ്യം കിട്ടാത്തതിന്‍റെ പേരിൽ, ബാറിലെ സെക്യൂരിറ്റിയുടെ തലയടിച്ച് പൊട്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം കോവളത്താണ് സംഭവം. വാഴമുട്ടത്തെ തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ അമ്പു, വിമൽ, നേമം എസ്റ്റ്റ്റേറ്റ് വാർഡിലെ അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ ഇവർ മൂന്ന് പേരും നേരെ ബാറിലേക്ക് കയറിച്ചെല്ലുകയായിരുന്നു. എന്താണ് രാത്രി വരുന്നതെന്ന് ചോദിച്ച് സെക്യൂരിറ്റി ഇവരെ തടയാൻ ശ്രമിച്ചു. രാത്രിയായാൽ എന്താ എന്ന് ആക്രോശിച്ചുകൊണ്ട് സംഘം സെക്യൂരിറ്റിയോട് മദ്യം തരാൻ ആവശ്യപ്പെട്ടു.
ബാർ ക്ലോസ് ചെയ്തിട്ട് മണിക്കൂറുകളായെന്നും ഇനി മദ്യം ഇവിടെ നിന്ന് ലഭിക്കാൻ ഒരു വഴിയുമില്ലെന്നും സെക്യൂരിറ്റി അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. സമയം കഴിഞ്ഞെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത യുവാക്കൾ, സെക്യൂരിറ്റിയായ മൈദീനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വാക്കുതർക്കത്തിനിടെ അവിടെ കിടന്ന തടിയെടുത്ത് സെക്യൂരിയുടെ തലയടിച്ച് പൊട്ടിക്കുകയായിരുന്നു. അക്രമികളെ തിരുവല്ലം പൊലീസ് പിടികൂടി.