u-prathiba-mala

TOPICS COVERED

ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

‘ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതിയിൽ ശരിയല്ല. നിഷ്കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാൻ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കും. പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണം’ യു പ്രതിഭ പറഞ്ഞു. 

ഡിസംബർ 28ന് ലഹരി ഉപയോഗിച്ചതിന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ENGLISH SUMMARY:

MLA U Prathibha has urged authorities not to wrongfully implicate anyone in drug cases, emphasizing the severe mental distress such actions can cause. She stressed the importance of making inspection systems more effective and clarified that she has never called any police station on behalf of drug case suspects. Prathibha also stated that innocent individuals, especially youngsters, should not be unfairly targeted or defamed in society.