‘എന്‍റെ മോള്‍ പോയി, റൂമില്‍ പോവുകയാണെന്ന് പറഞ്ഞ് പോയ കുഞ്ഞാണ്, ഷിഫ്റ്റ് കഴിഞ്ഞെന്ന് പറഞ്ഞ് എന്നെ വിളിച്ച കുട്ടിയാണ്, പത്ത് മണിയായപ്പോള്‍ അറിഞ്ഞു മരണപ്പെട്ടെന്ന്, ഒരു പയ്യനുമായി ഇഷ്ടത്തിലായിരുന്നു, കല്യാണം കഴിക്കാന്‍ അവനുമായി ഞങ്ങള്‍ സംസാരിച്ചായിരുന്നു, സിവില്‍ സര്‍വീസ് നേടിയിട്ട് കല്യാണം മതിയെന്ന് അവന്‍ പറഞ്ഞു, എന്നാല്‍ ഇടക്കിടെ ഇവര്‍ എറണാകുളത്തിന് കറങ്ങാന്‍ പോകുമായിരുന്നു, അത് ഞങ്ങള്‍ കണ്ടു പിടിച്ച് നിര്‍ത്തിച്ചിരുന്നു ’ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന്‍ മധുസൂദനന്‍.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുബം രംഗത്ത് എത്തിയിരുന്നു. ഐബിക്കും പൊലീസിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ സൗഹൃദം സംബന്ധിച്ച് മേഘ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് ഈ ബന്ധത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതൊരു വിവാഹ ചടങ്ങിൽ എത്തുമെന്നായപ്പോൾ ഐബി ഉദ്യോഗസ്ഥൻ ഈ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന് മേഘയുടെ സഹപ്രവർത്തകരിൽ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു പറഞ്ഞിരുന്നു.