asha-strike

TOPICS COVERED

ആശമാരുടെ സമരത്തിന്‍റെ അമ്പതാം നാളില്‍ മുടിമുറിച്ച് പ്രതിഷേധിക്കാന്‍ തീരുമാനം. രണ്ടാം വട്ട ചര്‍ച്ചയ്ക്ക് പോയപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപമാനിച്ചെന്നും ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പുച്ഛിച്ച്  ചിരിച്ചെന്നും സമര സമിതി ആരോപിച്ചു.  അമ്പതാം നാളില്‍ കടുത്ത സമരമാര്‍ഗത്തിലേയ്ക് നീങ്ങുകയാണ് ആശമാര്‍.   അധികാരികള്‍ക്കു മുമ്പില്‍    മുടിമുറിച്ച് പ്രതിഷേധിക്കാനാണ് നീക്കം.

ഇതിനിടെ ആശമാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുടെ നടപടി കബളിപ്പിക്കലാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനിടെ സമരം രാഷ്ടരീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാനും ആവര്‍ത്തിച്ചു. 

ENGLISH SUMMARY:

On the 50th day of their protest, ASHA workers have decided to intensify their agitation by cutting their hair in protest. The protest committee alleges that Health Minister Veena George insulted them during the second round of talks, and officials mocked them. Now, they are taking a stronger stand against the authorities.