kuda-choodi-protest

റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യമില്ല. കുട ചൂടി പ്രതിഷേധവുമായി യാത്രക്കാർ. കാസർകോട് ചന്തേര റെയിൽവേ സ്റ്റേഷനിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം.

പ്ലാറ്റ്ഫോമിൽ വെയിറ്റിംഗ് ഷെൽട്ടർ നിർമിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. പിലിക്കോട്, കരിവെള്ളൂർ, പടന്ന ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ചന്തേര റെയിൽവേ സ്റ്റേഷൻ. നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ഉപയോഗിക്കുന്ന സ്റ്റേഷനായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. യാത്രക്കാർക്ക് വെയിലും മഴയും കൊണ്ട് ട്രെയിൻ കാത്തു നിൽക്കേണ്ട അവസ്ഥ. 

കോവിഡിന് മുൻപ് സ്റ്റോപ്പുണ്ടായിരുന്ന മംഗലാപുരം സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ് ട്രെയിന് സ്റ്റോപ്പ് പുന:സ്ഥാപിക്കുക, മംഗലാപുരം-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളും യാത്രക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനായുള്ള ഒപ്പ് ശേഖരണം യൂസേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.