ആയിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചാണ് ഏഴ് വര്‍ഷം നീണ്ട പദ്ധതി പൂര്‍ത്തിയാകുന്നത്. രണ്ടാം ഘട്ടത്തില്‍ മാലിന്യസംസ്കരണത്തിന് പ്രധാന്യം നല്‍കും. 130 കോടി രൂപയുടെ പദ്ധതി ഇതിനായി തയാറാക്കും.
കുഴിയെല്ലാം മാറി ടാര്‍ ചെയ്തു. മീഡിയനില്‍ കളര്‍ഫുള്‍ ബാരിക്കേഡുകള്‍, ഇരുവശത്തും നടപ്പാത. തലയുയര്‍ത്തി വിളക്കുകള്‍. സ്മാര്‍ട് സിറ്റി പദ്ധതി ഏറ്റെടുത്ത 63 റോഡില്‍ ഭൂരിഭാഗവും അവസാന മിനുക്കുപണികളിലാണ്.
റോഡ് പണി മാത്രമായിരുന്നില്ല സ്മാര്‍ട് സിറ്റി പദ്ധതി. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍, സോളര്‍ പദ്ധതികള്‍, ഇലക്ട്രിക് ബസുകള്‍, പാര്‍ക്കുകളുടെ നവീകരണം, പാലങ്ങളുടെ സൗന്ദര്യവല്‍ക്കരണം, ട്രാഫിക് സിഗ്നലുകളുടെ നവീകരണം തുടങ്ങി 48 പദ്ധതി. കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും 488 കോടി വീതമടങ്ങിയ 1135 കോടിയുടെ പദ്ധതി തുക മുഴുവനായി ലഭിച്ചു. പദ്ധതിയുടെ കാലാവാധി ഈ 31ന് കഴിയുമെങ്കിലും തുക ലഭിച്ചതിനാല്‍ വരും മാസങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മതി. പാളയം മാര്‍ക്കറ്റ്, രാജാജി നഗര്‍ ഫ്ളാറ്റ്, പുത്തരിക്കണ്ടത്തെയും മെഡിക്കല്‍ കോളജിലെയും മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പോലുള്ളവയാണ് ഇനി പൂര്‍ത്തിയാകാനുള്ള പ്രധാന പദ്ധതികള്‍.