എമ്പുരാൻ സിനിമ രാഷ്ട്രീയവിവാദങ്ങളുടെ ഇടയിലാണ്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി തീരുമാനിച്ചെങ്കിലും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് സിനിമയ്ക്കെതിരായ പ്രചാരണം തുടരുന്നുണ്ട്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങൾ കനക്കുന്നതോടെ ആഹ്ലാദിക്കുന്നത് സിനിമയുടെ വിപണന വിഭാഗമാണ്.
എമ്പുരാനെതിരെ ബിജെപി പ്രതികരണം നിർത്തിയെങ്കിലും വിവാദങ്ങൾ അതിന്റെ വഴിക്ക് തന്നെ നീങ്ങുകയാണ്. ഈ സിനിമ മോഹൻലാലിനെയും ഗോകുലം ഗോപാലനെയും തകർക്കാനുള്ള ഇടതു ജിഹാദി നീക്കമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് എ ജയകുമാർഫേസ്ബുക്കിൽ കുറിച്ചു.പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്.എൻ.ഐ. എ പോലുള്ള ദേശീയ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കുന്നത് ആർക്കുവേണ്ടിയാണെന്നുമാണ് ജയകുമാർ ചോദിക്കുന്നുത്
മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരരുത് എന്നായിരുന്നു സംവിധായകൻ രാമസിംഹന്റെ പരാമർശം.
ഈ വാദങ്ങളെ എതിർത്ത് ധാരാളം പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ വന്നു നിറയുന്നത്.കേരള സ്റ്റോറിക്ക് ശേഷം ഏറ്റവും കൂടുതൽരാഷ്ട്രീയ വിവാദം സൃഷ്ടിച്ച സിനിമയായി എമ്പുരാൻ മാറുകയാണ്.