മലപ്പുറം വണ്ടൂരില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് വീടിന്റെ മതില്‍ തകര്‍ന്നു. ഗേറ്റിനടുത്ത് നിന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരമായി ഗേറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു 2 കുട്ടികൾ. ആ സമയത്താണ് മിനി പിക്കപ്പ് വാൻ ഗേറ്റ് ഇടിച്ചു തകർത്ത് വീട്ടിന്റെ കോമ്പൗണ്ടിലേക്ക് പാഞ്ഞുകയറിയത്. കുട്ടികള്‍ തലനാരിഴയ്ക്കാണ് വാഹനം ഇടിക്കാതെ രക്ഷപ്പെട്ടത്.
വാഹനം പാഞ്ഞുകയറുമ്പോൾ വീടിന്റെ സിറ്റൗട്ടിലും കുട്ടികളിരുന്ന് കളിക്കുകയായിരുന്നു. വാഹനം പാഞ്ഞെത്തിയതോടെ അവരും വീട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷമാണ് വീട്ടിൽ നിന്നും മുതിർന്നവർ ഓടിയെത്തുന്നത്. വാഹനം ഓടിച്ച ഡ്രൈവർക്കും ഗുരുതര പരുക്കില്ലെന്നാണ് വിവരം.