ദേശീയ പതാകകൾ നോക്കി 195 രാജ്യങ്ങളുടെ പേര് പറഞ്ഞ് ഓട്ടിസത്തിന്റെ വെല്ലുവിളികളെ മറികടക്കുകയാണ് 21 കാരൻ ജോഷ്വാ. ആശയവിനിമയത്തിൽ പരിമിതിയുണ്ടെങ്കിലും ഇംഗ്ലീഷ് പാട്ടുകൾ വരെ മനപ്പാഠമാണ് ജോഷ്വയ്ക്ക്. കോഴഞ്ചേരി കുറിയന്നൂരിലെ ജോഷ്വയെ പരിചയപ്പെടാം.
ജന്മനാ ബാധിച്ച ഓട്ടിസത്തെ ജോഷ്വാ മാത്തൻ ആനന്ദ് വരുത്തിയിലാക്കുന്നത് ശ്രേണികൾ കൊണ്ടാണ്. നിറങ്ങളെയും പാറ്റേണുകളെയും ഇഷ്ടപ്പെട്ടിരുന്ന ജോഷ്വയ്ക്ക് മൂന്നുവയസ്സിലാണ് അധ്യാപകരായ മാതാപിതാക്കൾ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ പരിചയപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് അതായി ജോഷ്വയുടെ വിനോദം.കോഴഞ്ചേരി കുറിയന്നൂർ എംസിആർഡി നവജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ് ജോഷ്വാ. നിറങ്ങളും ശ്രേണികളും പഠിക്കുമ്പോഴൊക്കെ ജോഷ്വയിൽ ശാന്തത കൂടുമെന്ന് അധ്യാപകരുടെ സാക്ഷ്യം.തൻ്റെ കഴിവിനാൽ വിവിധ റെക്കോർഡുകൾ താണ്ടാനുള്ള ശ്രമത്തിലാണ് ജോഷ്വാ. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം പിന്തുണയുമായി ഒപ്പമുണ്ട്.