പവർ ലീഫ്റ്റിങ്ങിൽ തിളങ്ങി നാട്ടിലെ താരമായ ഒരു അറുപതുകാരിയുണ്ട് കൊച്ചിയിൽ. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്കായി സ്വർണം നേടിയ മേരി ബീന ഇപ്പോൾ ഒരു കോച്ചിങ് സെൻറും നടത്തുകയാണ്. ലിഫ്റ്റേഴ്സിൻ്റെ പ്രിയപ്പെട്ട മേരിയാൻ്റിയെ പരിചയപ്പെടാം
ശരീര ഭാരം കുറയ്ക്കാൻ ജിമ്മിലെത്തിയതാണ് എല്ലാത്തിനും തുടക്കം. സ്കൂൾ കാലം മുതലേ സ്പോർട്സ് പ്രേമിയായിരുന്ന മേരി ബീന 50 ആം വയസിലാണ് പവർ ലിഫ്റ്റിങ്ങിലേക്ക് തിരിയുന്നത്. 2017 മുതൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു തുടങ്ങി. 2018 ൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടി. ലിഫ്റ്റിങ് അവരുടെ ഫേവറിറ്റ് ലിസ്റ്റിൽ എത്തിയതോടെ ക്യാഷ്യർ ജോലി രാജി വെച്ച് ജിം തുടങ്ങി.
സ്പോർട്സ് കമ്പം അതുകൊണ്ടാന്നും തീർന്നില്ല. സ്വന്തം ജിമ്മിൻ്റെ പേരിൽ ഒരു ഡെഡ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് തന്നെ നടത്തി.
ഇപ്പോൾ മുഴുവൻ സമയവും കോച്ചിങ്ങും വർക്കൗട്ടുമാണ് മേരിയാൻ്റിയുടെ ജീവിതം. കുട്ടികൾ മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർ വരെ ഇവിടെയെത്താറുണ്ട്.